Friday, March 29, 2024
spot_img

3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ചൈനീസ് പ്രസിഡന്റ് റഷ്യയിൽ ; പുട്ടിനുമായി കൂടിക്കാഴ്ച നടത്തും

മോസ്കോ ∙ യുക്രൈയ്നുമായുള്ള യുദ്ധം മുറുകുന്നതിനിടെ മൂന്നു ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യൻ മണ്ണിലെത്തി. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രൈയ്‌നെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ അത്യാധുനിക യുദ്ധഉപകരണങ്ങൾ കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും പതിന്മടങ്ങ് ശക്തരാക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം റഷ്യയ്ക്കു നിർണ്ണായകമാണ്.

റഷ്യയ്ക്ക് ആയുധം നൽകി സഹായിക്കാനാണ് ചൈനയുടെ നീക്കമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു.എന്നാൽ ഇക്കാര്യം ചൈന നിഷേധിച്ചു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനും രാഷ്ട്രീയപരമായ വിശ്വാസം ഉറപ്പിക്കുന്നതിനുമാണ് സന്ദർശനമെന്ന് റഷ്യാ സന്ദർശനത്തിന് മുന്നോടിയായി ഷി പറഞ്ഞു.

യുക്രൈയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് 12 നിർദേശങ്ങളും ചൈന മുന്നോട്ട് വച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷി ചിൻപിങ് കൂടിക്കാഴ്ച നടത്തി.

Related Articles

Latest Articles