Thursday, June 1, 2023
spot_img

ഗോവയിൽ വിശ്വാസം നേടി ബിജെപി സർക്കാർ

ഗോവ നിയമസഭയില്‍ ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍. 36 അംഗ നിയമസഭയില്‍ 21 എം.എല്‍.എ മാരുടെ വിശ്വാസ വോട്ട് നേടിയാണ് ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം നേടിയത്. ഇതില്‍ 12 പേര്‍ ബിജെപിയില്‍ നിന്നുള്ള എം.എല്‍എ മാരും മൂന്ന് സ്വതന്ത്രരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ,മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി യിലെ എം.എല്‍എമാരും ഉള്‍പ്പെടുന്നു.

40 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി മോഹന്‍ പരീക്കര്‍ ബിജെപി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ എന്നിവരുടെ മരണത്തെ തുടര്‍ന്നും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നും 36 ആയി ചുരുങ്ങിയിരുന്നു. നോര്‍ത്ത് ഗോവയിലെ സങ്കലിം മണ്ഡലത്തില്‍ നിന്നുമുള്ള രണ്ടാം വട്ട എം.എല്‍. എ കൂടി ആണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആയുര്‍വേദ ഡോക്ടറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത്.

Related Articles

Latest Articles