Saturday, April 20, 2024
spot_img

മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമന്റ്; വനവാസി വനപാലകന്റെ തൊപ്പി തെറിച്ചു

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കമൻറിട്ട വനവാസി വനപാലകനെ സസ്പെൻഡ് ചെയ്തു. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷൻ ഫോറസ്റ്റ് വാച്ചർ ആർ. സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. വള്ളക്കടവ് വഞ്ചിവയൽ ആദിവാസിക്കോളനി സ്വദേശിയാണ് സുരേഷ്.

കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ ഒരു അധ്യാപകനെ സസ്പെൻറ് ചെയ്തിരുന്നു ഈ വർത്തയടങ്ങിയ ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന രീതിയിൽ കമൻറിട്ടന്ന് പറഞ്ഞാണ് സസ്‌പെന്റ് ചെയ്തത്.

സംഭവത്തിൽ വനംമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ശേഷം പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ അന്വേഷണ വിധേയമായി സുരേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles