Friday, April 19, 2024
spot_img

സഹയാത്രികനെ ഓടുന്ന തീവണ്ടിയിൽ നിന്നും തള്ളിയിട്ട് കൊന്നു: പ്രതി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : ഓടുന്ന തീവണ്ടിയിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു പോലീസിന്റെ പിടിയിൽ. ഇയാൾ കൊലപ്പെടുത്തിയ യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മലബാർ എക്പ്രസിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ തീവണ്ടിയിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതിയെ പിടികൂടുകയും തുടർന്ന് തീവണ്ടി കോഴിക്കോട് എത്തിയപ്പോൾ ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. മരിച്ച യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Latest Articles