Saturday, April 20, 2024
spot_img

ബോളിവുഡിനെ വെട്ടിലാക്കി ഓപ്പറേഷന്‍ കരോക്കേ, പണം കൊടുത്താല്‍ എന്തും പ്രചരിപ്പിക്കാം; കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് 36 ബോളിവുഡ് താരങ്ങൾ

പണം നല്‍കിയാല്‍, ഏത് രാഷ്ട്രീയ സംഘടനക്ക് വേണ്ടിയും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൌണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡ് സെലിബ്രിറ്റികള്‍. ബോളിവുഡിനെ ആകെ മൊത്തം വെട്ടിലാക്കിയിരിക്കുകയാണ് കോബ്രാ പോസ്റ്റിന്റെ ഈ പുതിയ ഒളികാമറ ഓപ്പറേഷന്‍. ഓപ്പറേഷന്‍ കരോക്കേ എന്നാണ് ദൗത്യത്തിന് കോബ്ര പോസ്റ്റ് പേരിട്ടിരിക്കുന്നത്.

സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍ തുടങ്ങി 36 സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കോബ്ര പോസ്റ്റ് രംഗത്ത് വന്നിരിക്കുകയാണ്. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരും ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂര്‍ മുഴുവന്‍ തുകയും കള്ളപ്പണമായി നല്‍കണമെന്ന് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് കോബ്ര പോസ്റ്റ് സെലിബ്രിറ്റികളെ സമീപിച്ചത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന ഇവരോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നു. പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു. ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.

Related Articles

Latest Articles