Kerala

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്; പ്രതി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻ ഐ എ

തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻ ഐ എ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായി കണ്ടെത്തിയത്. ഓഗസ്റ്റ് രണ്ടിനാണ് പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമേഷ മുബിന്റെ അടുത്ത സുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബ് നിർമ്മാണത്തിൽ വിദഗ്ധനായിരുന്നുവെന്നും എൻഐഎ കണ്ടെത്തി. മുഹമ്മദ് ഇദ്രസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കുറഞ്ഞസമയം കൊണ്ട് എങ്ങനെ ബോംബ് നിർമ്മിക്കാമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഫോണിൽ നിന്ന് ലഭിച്ചത്.

മുഖ്യസൂത്രധാരനായ ജമേഷ മുബിനൊപ്പം ഗൂഢാലോചനയിൽ മുഴുവൻ സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.സ്ഫോടനം നടത്തുന്നതിനായി നിരവധി ആളുകളാണ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത്. അറസ്റ്റിന് തൊട്ടുമുമ്പായി മുഹമ്മദ് ഇദ്രിസ് തന്റെ ചില സുഹൃത്തുക്കളെ കണ്ടിരുന്നതിന്റെ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചു.

2022 ഒക്ടോബർ 23നായിരുന്നു കോയമ്പത്തൂർ കോട്ട സംഗമേശ്വര ക്ഷേത്രത്തിന് സമീപം നിന്നിരുന്ന കാർ പൊട്ടിത്തെറിച്ചത്. കേസിലെ ആദ്യഘട്ട കുറ്റപത്രം ഏപ്രിൽ 20-ന് എൻഐഎ സമർപ്പിച്ചിരുന്നു. ആദ്യം ആറ് പ്രതികളെയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത് ഉണ്ടായിരുന്നത്. പിന്നീട് ജൂൺ രണ്ടിന് അഞ്ചുപേരെക്കൂടി പ്രതിചേർത്ത് എൻഐഎ അധിക കുറ്റപത്രം നൽകി. കേസിൽ മറ്റ് ചിലരും എൻഐഎയുടെ നിരീക്ഷണത്തിലാണ്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

2 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

2 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

2 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

13 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

13 hours ago