Thursday, March 28, 2024
spot_img

കോമൺവെൽത്ത് ഗെയിംസ്; രാജ്യത്തിന് അഭിമാനമായി വനിതാ ക്രിക്കറ്റ് ടീം, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെ തകർത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന ഒന്നാം സെമിയിൽ 4 റൺസിനാണ് ഇന്ത്യയുടെ വിജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ഓപ്പണർ സ്മൃതി മന്ഥാന 32 പന്തിൽ 61 റൺസെടുത്തു. 44 റൺസെടുത്ത ജമീമ റോഡ്രിഗസും 22 റൺസെടുത്ത ദീപ്തി ശർമ്മയും 20 റൺസെടുത്ത ക്യാപ്ടൻ ഹർമൻപ്രീത് കൗറും സ്കോർ ബോർഡിൽ നിർണ്ണായക സംഭാവനകൾ നൽകി.

6 വിക്കറ്റിന് 160 എന്ന സ്കോറിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. കൃത്യതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം സെമിയിൽ കരുത്തരായ ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

Related Articles

Latest Articles