Thursday, April 25, 2024
spot_img

ഇത് ഇരട്ടച്ചങ്കന്റെ പാർട്ടി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം സിപിഎം നേതാവ് അറസ്റ്റില്‍| Cpm

കാസര്‍കോട് പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറി ടി ടി ബാലചന്ദ്രനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി. സ്കൂള്‍ പിടിഎ പ്രസിഡന്‍റ് കൂടിയാണ് ഇയാള്‍.

ഓണാഘോഷത്തിനിടെ ഇയാൾ കുട്ടിയുടെ കൈയില്‍ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഓണാഘോഷത്തില്‍ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കാനെത്തിയ പതിനെട്ട് പ്രായമുള്ള വിദ്യാര്‍ത്ഥിനിയുടെ സംഘത്തെ സിനിമാറ്റിക് നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ വിലക്കിയപ്പോള്‍, പിടിഎ പ്രസിഡണ്ടായ ടി.ടി. ബാലചന്ദ്രനോട് അനുമതി വാങ്ങാനാണ് പെണ്‍കുട്ടി ബാലചന്ദ്രനെ സ്‌കൂള്‍ മുറിയില്‍ച്ചെന്ന് നേരില്‍ക്കണ്ടത്.

അനുമതി തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്‌കൂളില്‍ ആരുമില്ലാത്ത മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയ ബാലചന്ദ്രന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി സ്‌കൂളധികൃതര്‍ക്ക് നല്‍കിയ പരാതി സ്‌കൂള്‍ പ്രധാനധ്യാപകന്‍ പോലീസിന് കൈമാറുകയായിരുന്നു. മാനഭംഗശ്രമത്തിനാണ് ടി. ടി. ബാലചന്ദ്രനെ പ്രതി ചേര്‍ത്ത് പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ1(ഐ) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്. ബലാത്സംഗ ശ്രമമാണ് ചേര്‍ക്കേണ്ടതെങ്കിലും സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കുറ്റകൃത്യത്തിന്റെ വകുപ്പുകള്‍ പോലീസ് നിസ്സാരവല്‍ക്കരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു

സിപിഎം ഏച്ചിക്കൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറിയായ ബാലചന്ദ്രന് എതിരെ നേരത്തെയും സ്ത്രീവിഷയത്തില്‍ പരാതികളുയര്‍ന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഈ കേസില്‍ ബാലചന്ദ്രനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. സംഭവത്തിനു പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി, പിടിഎ പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു.

അതേസമയം, ആശുപത്രിയില്‍ ഏറ്റുമുട്ടിയ ഗുണ്ടാ സംഘത്തില്‍ ഉൾപ്പെട്ട മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ സസ്പെന്‍റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, ഡിവൈഎഫ്ഐ ബ്ലോക്ക് സിഡന്‍റ് സാജിദ്, വിനോദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇന്നലെ രാതി ചേർന്ന കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നടപടി.

നാല് ദിവസം മുമ്പായിരുന്നു ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടില്‍ ഉണ്ടായത്. അക്രമികള്‍ ആശുപത്രി ഉപകരണങ്ങളും തകർത്തു. സംഭവത്തില്‍ ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സിഡന്‍റുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ എന്നിവർക്കെതിരെ കായംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റ് അഞ്ച് പേരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി. ഇതില്‍ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു. ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സിടിവി ദൃശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്.

Related Articles

Latest Articles