Tuesday, April 23, 2024
spot_img

തീരുമാനമാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം; സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. നാളെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയശേഷമാകും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം വച്ചെങ്കിലും തീരുമാനം നീളുകയാണ്. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും. ഇക്കാര്യത്തില്‍ തീരുമാനം ഹൈക്കമാണ്ട് എടുക്കട്ടെയെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.

തിരക്കിട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം സിറ്റിങ് എംഎല്‍എമാരെ കൂടി ഉല്‍പ്പെടുത്തി പ്രാഥമിക പട്ടികയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിന് ഹൈക്കമാണ്ടിന്റെ അനുമതി വേണം.

തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. ആറ്റിങ്ങലില്‍ മണ്ഡലം പിടിക്കാന്‍ അടൂര്‍ പ്രകാശ് എംഎല്‍എക്കാണ് ഒന്നാം പരിഗണന. പത്തനംതിട്ടയില്‍ ഡിഡിസി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സിറ്റിങ് എംപി ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടികുന്നില്‍ സുരേഷും തന്നെ മത്സരിക്കും. വയനാട് വിട്ടു നല്‍കുമ്പോള്‍ പകരം ഇടുക്കി വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ജോസഫ് വാഴയ്ക്കന്റെ പേരാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്.

Related Articles

Latest Articles