Friday, April 19, 2024
spot_img

രാഷ്ട്രപതിയ്ക്കൊപ്പം ഭരണഘടനയുടെ ആമുഖം വായിക്കാം; ഇന്ന് ഭരണഘടനാ ദിനം

തിരുവനന്തപുരം: ഇന്ന് ഭരണഘടനാ ദിനം (Constitution Day). ഇതോടനുബന്ധിച്ച് ഇന്ന് ർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
രാവിലെ 11 മണിക്കാണ് സ്ഥാപനങ്ങളിൽ ആമുഖം വായിക്കുക. ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്.

ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കിയിരുന്നു.
അതേസമയം രാവിലെ 11 മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പങ്കെടുക്കും. 1949 നവംബർ 26 നാണ് ഭരണഘടന എഴുതിപൂർത്തിയാക്കിയത്. ഈ ദിവസമാണ് നമ്മൾ ഭരണഘടനാ ദിനമായി ആചരിച്ചുവരുന്നത്. അതേസമയം ഭരണഘടനാ ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.

Related Articles

Latest Articles