മുഖം മിനുക്കി കാശിയും വിശ്വനാഥ ക്ഷേത്രവും

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ പുണ്യദർശനത്തിനായി എത്തുന്ന ഭക്തർ നേരിടുന്ന തിക്കും തിരക്കും മറ്റു ബുദ്ധിമുട്ടുകളും പഴങ്കഥയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ കാശിവിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പ്രത്യേക ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ഭക്തരെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു അനുഭവമാകും ക്ഷേത്ര ദർശനം.