Saturday, April 20, 2024
spot_img

ഭീകരരരുടെ സ്വർഗ്ഗമായിരുന്നു മൻമോഹൻ സിംഗിന്റെ ഇന്ത്യ മോദി ഭീകരർക്ക് പേടിസ്വപ്‌നവും

6 വർഷത്തെ വിചാരണക്ക് ശേഷം വാലിയുള്ള ഖാൻ എന്ന കൊടും ഭീകരന്റെ ശിക്ഷാ വിധി നാളെയുണ്ടാകും. 2006 മാർച്ച് 7 നു ഭാരതത്തിന്റെ പുണ്യ ക്ഷേത്ര നഗരമായ വാരാണസിയിൽ സ്ഫോടന പരമ്പരകൾ നടത്തി നിരവധി നിരപരാധികളുടെ ജീവനെടുത്ത കേസിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2006 മാർച്ച് 07 ന് വെകുന്നേരം 6.20 ഓടെ സങ്കട് മോചൻ ക്ഷേത്രത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടൈനർ ബോംബാണ് പൊട്ടിത്തെറിച്ചത് 10 പേർ തൽക്ഷണം മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാൽ ഹൈന്ദവ വിശ്വാസപ്രകാരം ഹനുമാൻ പൂജകൾക്കായി ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നു.

പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം വാരണാസി കന്റോൺമെന്റ് റയിൽവേ സ്റ്റേഷനീളെ ഫസ്റ്റ് ക്ലാസ്സ് വിശ്രമ മുറിയിൽ രണ്ടാമത്തെ സ്ഫോടനമുണ്ടായിൽ. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. 11 പേർ മരിച്ചു നിരവധിപേർക്ക് പരിക്കേറ്റു. തുടർന്ന് വാരാണാസിയുടെ പല ഭാഗങ്ങളിലിൽ നിന്നും ആറോളം ബോംബുകൾ കണ്ടെടുത്ത് നിർവീര്യമാക്കി. യു പി എ സർക്കാർ രാജ്യം ഭരിക്കുമ്പോൾ തീവ്രവാദികൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും അഴിഞ്ഞാടുകയായിരുന്നു. നിരവധി സ്ഫോടനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായി.

പുണ്യ നഗരമായ വാരാണസിയിൽ നടന്ന ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാലിയുള്ള ഖാൻ എന്ന സൂത്രധാരൻ പോലീസ് പിടിയിലാകുന്നത്. തുടർന്ന് പതിനാറ് വർഷം നീണ്ട വിചാരണക്കൊടുവിൽ നാളെ ശിക്ഷ വിധിക്കുകയാണ്. അജ്മൽ കസബിനും അഫ്സൽ ഗുരുവിനും ശേഷം വധ ശിക്ഷ ലഭിച്ച ഭീകരർ അനവധിയുണ്ട്. രാജ്യത്തെ നടുക്കിയ ഭീകര ആക്രമണങ്ങൾ നടത്തിയവർ. നിരപരാധികളെ ബോംബ് വച്ച് കൊലപ്പെടുത്തിയവർ.

പാകിസ്ഥാൻ നിയന്ത്രിക്കുന്ന കശ്മീരിലെ ഭീകര സംഘടനകൾ ഇന്ത്യയുടെ മുക്കും മൂലയും ലക്‌ഷ്യം വച്ചിരുന്ന കാലഘട്ടമായിരുന്നു യു പി എ യുടെ ഭരണകാലം. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം തീവ്രവാദികളുടെ മുന്നിൽ നിഷ്പ്രഭരായി. രാജ്യസുരക്ഷയിൽ ഒരു താല്പര്യവും കാണിക്കാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. വെയിലടിച്ചാൽ തലകറങ്ങി വീഴുന്ന പ്രതിരോധമന്ത്രി. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന നെഹ്‌റു കുടുംബമാകട്ടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിൽ മാത്രം താല്പര്യം കാട്ടി.

നിരപരാധികൾ തോക്കിനും ബോംബിനും ഇരയായി. തീവ്രവാദികൾക്ക് രാജ്യത്തെവിടെയും എത്തിപ്പെടാം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ തീവ്രവാദ സ്ലീപ്പർ സെല്ലുകൾ വ്യാപിച്ച കാലഘട്ടം യു പി എ ഭരണകാലഘട്ടം. ഒരു നേരത്തെ അന്നത്തിനായി യാത്ര ചെയ്യുന്നതിനിടെ ചിതറി തെറിച്ചവർക്ക് നീതി ലഭിക്കുന്ന കാലഘട്ടമാണിന്ന്. ജയിലുകളിലെ ഓരോ തീവ്രവാദികളും കഴുമരത്തിലെത്തട്ടെ.

Related Articles

Latest Articles