Friday, April 19, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;24 മണിക്കൂറിനിടെ 1300 പേർക്ക് രോഗബാധ! 5 മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്കെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1300 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.ഇതോടെ നിലവിലെ ആക്ടീവ് കേസുകൾ 7605 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ആകെ 718 പേർ കൊവിഡിൽ നിന്ന് മുക്തരായി. ഗുജറാത്ത്, കർണാടക, മഹരാഷ്ട്ര എന്നീ ജില്ലകളിലായി ഇന്ന് ആകെ മൂന്ന് പേർ മരിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ്‌ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളിലെത്തുന്നവർക്ക് മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കണം. നിലവിൽ സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Related Articles

Latest Articles