Friday, March 29, 2024
spot_img

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 30 മരണം

ദില്ലി:∙കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,506 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 30 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 5,25,077 ആയി. ആകെ കോവിഡ് രോഗികളുടെ എണ്ണം 4,34,33,345.

4,33,659 പരിശോധനകള്‍ നടത്തി. 86.19 കോടിയിലേറെ (86,19,23,059) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.30 ശതമാനമാണ്. 3.35 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 197.46 കോടി ഡോസ് വാക്സീന്‍ നല്‍കി. നിലവില്‍ ചികിത്സയിലുള്ളത് 99,602 പേര്‍. ആകെ രോഗികളില്‍ 0.23% പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 98.65%. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,574 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,28,08,666 ആയി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 193.53 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഉപയോഗിക്കാത്ത 11.67 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ലഭ്യം.

Related Articles

Latest Articles