Friday, April 19, 2024
spot_img

കോവിഡിന്റെ പേരിൽ പോലീസ് പാവങ്ങളെ പിഴിഞ്ഞെടുത്തത് കോടികൾ: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലഘനം വ്യാപകമായതോടെ ലാഭം കൊയ്‌ത് കേരള പോലീസ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൊവിഡ് നിയമങ്ങൾ ലംഘിച്ചതിന് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച്‌ തുടങ്ങിയത്. എന്നാൽ പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാകില്ലെന്നാണ് പ്രതികരണം. മാത്രമല്ല ഇത്തരത്തില്‍ പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ സാഹചര്യത്തിലും കേരളം സാമ്പത്തിക പ്രതിസന്ധിയിലെന്ന സൂചന നൽകി കഴിഞ്ഞ ദിവസം ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related Articles

Latest Articles