Saturday, April 20, 2024
spot_img

2018-ലെ സി.പി.സി. അവാർഡുകൾ നാളെ കൊച്ചിയിൽ വിതരണം ചെയ്യും

കൊച്ചി: സിനിമ പാരഡിസോ ക്ലബ്ബിന്റെ 2018-ലെ സിപിസി അവാർഡുകൾ ഫെബ്രുവരി 17 ഞായറാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിൽ ചേരുന്ന സിപിസി കൂട്ടായ്മയിൽ വച്ച് നൽകും. രാവിലെ പത്തു മണിക്ക് ഐ എം എ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. മലയാള സിനിമാസ്വാദക വിമർശന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ യുവ കൂട്ടായ്മയാണ് സിനിമ പാരഡിസോ ക്ലബ് അഥവാ സിപിസി.

സിനിമയെ മുൻവിധി ഇല്ലാതെ സമീപിക്കുന്ന സിപിസി കൂട്ടായ്മയുടെ അവാർഡുകൾ മലയാള സിനിമ വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അവാർഡ്സിന് ശേഷം പതിവുപോലെ അംഗങ്ങളുടെ ഗ്രൂപ്പ് മീറ്റ് ഉണ്ടാകും.

പോയ വർഷങ്ങളിൽ സിപിസി അവാർഡ് ജേതാക്കളിൽ മിക്കവരും കേരള സർക്കാർ പ്രഖ്യാപിച്ച അവാർഡ് ലിസ്റ്റിലും ഇടം നേടിയിരുന്നതുകൊണ്ടു ഇത്തവണത്തെ സിപിസി അവാർഡുകൾ വളരെ കൗതുകത്തോടെ ആണ് മലയാള സിനിമ ആസ്വാദകർ കാത്തിരിക്കുന്നത്.

Related Articles

Latest Articles