Saturday, April 20, 2024
spot_img

75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം; സ്വാതന്ത്ര്യദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസിലും ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസിലും ദേശീയ പതാക ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ സമര സേനാനികളെ ആദരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

മുൻമന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി നോട്ടീസിൽ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നു. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ കയറൂരി വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കിഫ്ബിയെ തകർക്കുകയും വികസന പദ്ധതികൾ സ്തംഭിപ്പിക്കുകയുമാണ് കേന്ദ്ര ലക്ഷ്യം.നിയമപരമായും, രാഷ്‌ട്രീയമായും ഇതിനെ നേരിടും.ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

മാധ്യമം പത്രത്തിനെതിരായ കെടി ജലീലിന്റെ കത്തിനെ കോടിയേരി തള്ളി.കത്ത് കൊടുത്തത് പാർട്ടിയോട് ചോദിച്ചിട്ടല്ല. മാധ്യമം പത്രത്തിനെതിരെ നടപടി വേണമെന്നത് സിപിഎം നിലപാടല്ലെന്നും പാർട്ടി ഒരു പത്രത്തെയും നിരോധിക്കണമെന്നാവശ്യപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles