Wednesday, April 24, 2024
spot_img

AIIMSനുനേരെയുണ്ടായ സൈബർ ആക്രമണം: സൈബര്‍ ആക്രമണം നടത്താനുപയോഗിച്ച ഇ മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ ലഭ്യമാക്കാന്‍ ഇന്റര്‍പോളിനോട് സഹായമഭ്യർഥിക്കാൻ ഡൽഹി പോലീസ്

ദില്ലി : ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു (എ.ഐ.ഐ.എം.എസ്.) നേര്‍ക്കു നടന്ന സൈബര്‍ ആക്രമണത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി ഡല്‍ഹി പോലീസ്.

സൈബര്‍ ആക്രമണം നടത്താനുപയോഗിച്ച, ചൈനയിലെ ഹെനാനില്‍നിന്നും ഹോങ് കോങ്ങില്‍നിന്നുമുള്ള ഇ മെയില്‍ വിലാസങ്ങളുടെ ഐ.പി. അഡ്രസുകള്‍ ലഭിക്കാൻ ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സി.ബി.ഐയ്ക്ക് കത്തെഴുതി. ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് വിഭാഗമാണ് സി.ബി.ഐയ്ക്ക് കത്തെഴുതിയത്. ഇന്റര്‍പോളുമായി ബന്ധപ്പെടാനുള്ള നോഡല്‍ ഏജന്‍സി എന്ന നിലയിലാണ് വിഷയത്തില്‍ സി.ബി.ഐയ്ക്ക് കത്തെഴുതിയതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ഡല്‍ഹി പോലീസിനെ കൂടാതെ എന്‍.ഐ.എ., ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി സൈബര്‍ ക്രൈം സ്‌പെഷല്‍ സെല്‍, സി.ബി.ഐ., ഐ.ബി. എന്നിവരും സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles