Saturday, April 20, 2024
spot_img

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത്; ആശങ്കയിൽ കിഴക്കൻ തീര മേഖല; കേരളത്തില്‍ ഭീഷണിയില്ല, ജാഗ്രതാ നിര്‍ദേശം

ബംഗാൾ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തി. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. 90 കി.മീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്.

ഇന്ന് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.
ചുഴലിക്കാറ്റ് കടന്നു പോകുന്ന പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ കുറയ്ക്കാനും മനുഷ്യ ജീവനുകൾ സംരക്ഷിക്കാനും സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ കോസ്റ്റ് ഗാർഡിന് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നിലവിൽ കേരളത്തിൽ ഭീഷണി ഉയർത്തില്ല.

Related Articles

Latest Articles