Wednesday, April 24, 2024
spot_img

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് കോളടിച്ചു; ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു; ശമ്പളത്തിലെ വർദ്ധനവ് ഇങ്ങനെ

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 28 ശതമാനത്തിലേക്കാണ് ഡിഎ വര്‍ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇത് 17 ശതമാനമായിരുന്നു. ഇതോടെ ജീവനക്കാരുടെ ശമ്ബളത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ, ഡി ആര്‍ വര്‍ദ്ധന കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വര്‍ധനവോടെ പുനഃസ്ഥാപിച്ചിരിക്കുന്നത്.

2020 ജനുവരി 1, 2020 ജൂലായ് 1, 2021 ജനുവരി 1 എന്നീ തീയതികളില്‍ നല്‍കേണ്ടിയിരുന്ന ക്ഷാമബത്തയായിരുന്നു നല്‍കാനുണ്ടായിരുന്നത്. 2020 ജനുവരിയിലെ 3 ശതമാനം വര്‍ധനവും 2020 ജൂലായിലെ 4 ശതമാനം വര്‍ധനവും 2021 ജനുവരിയിലെ 4 ശതമാനം വര്‍ധനവും ഉള്‍പ്പെടെയാവും 28 ശതമാനം ജീവനക്കാര്‍ ലഭിക്കുക. ക്ഷാമബത്ത വര്‍ധിക്കുന്നതോടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങളും വര്‍ധിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles