Saturday, April 20, 2024
spot_img

കല്ലമ്പലത്ത് വിദ്യാർത്ഥിനി മരിച്ച സംഭവം : അപകട കാരണം കാറിന്റെ അമിത വേഗത

കല്ലമ്പലം: മണമ്പൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പോലീസ് വ്യക്തമാക്കി. കെ.ടി.സി.ടി കോളജിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കാർ ഓടിച്ച ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.

കോളജില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകുവാനായി ബസ് കാത്ത് നിന്ന വിദ്യാർത്ഥിനികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുവരുകയായിരുന്നു. കാറിന് മുന്നില്‍ പോയ ബസ് നിര്‍ത്തിയപ്പോള്‍ ഇടത്ത് വശത്തുകൂടി വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ കെ.ടി.സി.ടി കോളജിലെ എം.എ വിദ്യാർത്ഥി സ്രേഷ്ട എം വിജയ് മരിച്ചു. പത്തിലേറെ കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Latest Articles