Thursday, April 25, 2024
spot_img

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ വധഭീഷണി; പ്രതി ഷാഹിദിനെതിരെ കേസെടുത്ത് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ വധഭീഷണി. വാട്സ് ആപ്പിൽ ബോംബെറിഞ്ഞ് വധിക്കുമെന്നാണ് സന്ദേശമെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ടെക്‌സ്‌റ്റ് ഹെൽപ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്.

അന്വേഷണത്തിൽ ഒരാൾക്കെതിരെ കേസെടുത്തതായി ലഖ്‌നൗ പോലീസ് അറിയിച്ചു. ഡയൽ-112 ഹെൽപ്പ് ലൈനിലെ വാട്ട്‌സ്ആപ്പ് നമ്പറിൽ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു.

ഗോൾഫ് സിറ്റി പോലീസ് സ്‌റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹെഡ്ക്വാർട്ടേഴ്‌സ് സ്റ്റേഷൻ കമാൻഡർ സുഭാഷ് കുമാർ പറഞ്ഞു. കൂടാതെ പ്രതികളെ പിടികൂടാൻ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ സൈബർ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles