Thursday, March 28, 2024
spot_img

തിരഞ്ഞെടുപ്പ് പ്രഖ്യാപനം;
പിന്നാലെ ത്രിപുരയിൽ കോൺഗ്രസ്-ബിജെപി സംഘർഷം

അഗര്‍ത്തല : ത്രിപുരയില്‍ ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു.

മജിലിഷ്പുര്‍ മണ്ഡലത്തിലെ മോഹന്‍പുരിലാണ് അരമണിക്കൂറോളം ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

ഫെബ്രുവരി 16-നാണ് ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് നടത്തിയ പത്ര സമ്മേളനത്തിൽ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.

Related Articles

Latest Articles