Thursday, April 25, 2024
spot_img

ദില്ലിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല:പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;പ്രതി അറസ്റ്റിൽ

ദില്ലി : ദില്ലിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല.ഒരുമിച്ച് താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തി യുവാവ്. തിലക് നഗർ സ്വദേശി രേഖ റാണിയാണ് കൊല്ലപ്പെട്ടത്. പ്രതി മൻപ്രീതിനെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി.പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

രേഖയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പതിനാറുകാരിയായ മകൾക്കൊപ്പമാണ് തിലക് നഗറിലെ വസതിയിൽ രേഖ റാണി താമസിച്ചിരുന്നത്. 2015ലാണ് മൻപ്രീത് രേഖ റാണിയുമായി പരിചയത്തിലാകുന്നതും ഒരുമിച്ച് താമസം ആരംഭിക്കുന്നതും. ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Related Articles

Latest Articles