സംസ്ഥാനത്ത് സാത്താൻ ആരാധനാകേന്ദ്രങ്ങൾ വർധിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കുറ്റകൃത്യത്തിനും മറവായി ” തലതിരിഞ്ഞ” ആരാധനാ സമ്പ്രദായം

ദൈവത്തിന് പകരം സാത്തനെ ആരാധിക്കുന്ന കൂട്ടായ്മകൾ ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. കേരളത്തിലെ പ്രധാന നഗരങ്ങളിലും വയനാട്, ഇടുക്കി ജില്ലകളിലെ രഹ്യകേന്ദ്രങ്ങളിലും “ബ്ലാക്ക് മാസ് ” എന്നറിയപ്പെടുന്ന പിശാചിന്റെ കുർബാന നടക്കുന്നതായാണ് വിവരം.