Friday, March 29, 2024
spot_img

നിങ്ങൾക്ക് ചുറ്റും ഉള്ള ഈ സസ്യങ്ങൾക്ക് ഇത്രയേറെ മഹത്വമുണ്ടെന്ന് അറിയാമോ ?നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഈ സസ്യങ്ങള്‍ പരിഹാരമാകും,അറിയേണ്ടതെല്ലാം

ഭൂമിയിലെ ജീവജാലങ്ങളെ ബഹുമാനിക്കണമെന്നും മരങ്ങളെ സംരക്ഷിക്കണമെന്നും എല്ലാ മതങ്ങളും പറയുന്നുണ്ട്. മരങ്ങള്‍ നട്ടുവളര്‍ത്തിയാൽ പിതൃദോഷം വരെ ഇല്ലാതാകുമെന്ന് വേദങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങൾക്കും ചില സസ്യങ്ങൾ പരിഹാരമാകും.

കടലാടി

നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടോ?. അല്ലെങ്കിൽ അകാരണമായ ഭയം നിങ്ങളെ അലട്ടുന്നുണ്ടോ?. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ടെങ്കിൽ കടലാടിച്ചെടിയുടെ വേര് വെളുത്ത തുണിയിൽ വച്ച് ഏലസ് രൂപത്തിൽ പൊതിഞ്ഞ് കൈയിലോ കഴുത്തിലോ കെട്ടുന്നത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. പനി, ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ നീങ്ങുമെന്നും പറയുന്നു. ഉദ്യോഗത്തിൽ ഉയര്‍ച്ച, വിജയം എന്നിവ തേടിയെത്തുമെന്നും പറയുന്നു. ചന്ദ്രൻ്റെയും കേതുവിൻ്റെയും സ്വാധീനം മൂലമാണ് അകാരണമായ ഭയം ഉണ്ടാകുന്നത്. അശ്വതി, ഭരണി, രോഹിണി നക്ഷത്രത്തിൽ ജനിച്ചവര്‍ കടലാടി നടാനും ശ്രമിക്കുക.

മാവ്

രാഹു, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്ക് മാവില പരിഹാരമാണ്. പ്രധാനപ്പെട്ട ജോലികള്‍ക്കായി പുറത്ത് പോകുമ്പോള്‍ മാവിൻ്റെ ചെറിയ കഷ്ണം വേര് കൈവശം വയ്ക്കുന്നത് ഉത്തമമാണ്. നിങ്ങള്‍ക്ക് ഇത് അനുകൂല ഫലങ്ങള്‍ നൽകുമെന്നാണ് പറയപ്പെടുന്നത്.
അഞ്ച് മാവിൻ തൈകള്‍ നടുകയാണെങ്കിൽ 14 തലമുറകളക്ക് ഐശ്വര്യം ഉണ്ടാകും. മാവ് നടുകയാണെങ്കിൽ കുടുംബാംഗങ്ങള്‍ തമ്മിൽ ഐക്യം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

പപ്പായ

ചൊവ്വാ, വ്യാഴം എന്നീ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്ക് പപ്പായ ഉത്തമമായ സസ്യമാണ്. തലവേദന, പനി, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെയും പപ്പായ ശമിപ്പിക്കും.
ഉണങ്ങിയ 51 പപ്പായ കുരുകള്‍ കറുത്ത തുണിയിൽ ഏലസ് രൂപത്തിൽ പൊതിഞ്ഞ് മൂന്ന് ദിവസം മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചശേഷം കഴുത്തിൽ കെട്ടുന്നത് ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച ദിവസം പശുകള്‍ക്ക് പപ്പായ നൽകുന്നത് അനുകൂല ഫലങ്ങള്‍ നേടിത്തരുമെന്നും പറയപ്പെടുന്നു.
.
അരളി

മാനസിക സംഘര്‍ഷം കുറയ്ക്കാൻ വെളുത്ത അരളി പൂക്കള്‍ കൈവശം വച്ചാൽ മതിയാകും. എന്നാൽ ഇവ ശിവനോ ഗണപതിക്കോ വഴിപാടായി സമര്‍പ്പിക്കരുത്. നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താൻ ചുവന്ന അരളി കൈവശം വച്ചാൽ സാധിക്കുമെന്നും പറയുന്നു.
വെളുത്തുള്ളി
ശനിദോഷ നിവാരണത്തിന് ഉത്തമായതാണ് വെളുത്തുള്ളി. ശനി, കേതു എന്നീ ഗ്രഹങ്ങള്‍ മൂലമുണ്ടാകുന്ന ദോഷങ്ങള്‍ക്ക് വെളുത്തുള്ളി പരിഹാര മാര്‍ഗമാണ്. നിത്യവും വെളുത്തുള്ളി മണക്കുന്നതിലൂടെ നിങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങളും നീങ്ങുമെന്നും പറയപ്പെടുന്നു. അപസ്‌മാരമുള്ളവര്‍ വെളുത്തുള്ളി ചുട്ട് കഴിക്കുന്നത് ഉത്തമമാണ്.

മുള

സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്ക് മുള ഒരു പരിഹാര മാര്‍ഗമാണ്. മുളയുടെ വേര് കഴുത്തിൽ അണിയുന്നതിലൂടെ പിതൃദോഷം നീങ്ങുമെന്നാണ് വിശ്വാസം. ഇതിലൂടെ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ മാറുമെന്നും പറയുന്നു. വീട്ടിൽ മുള കത്തിക്കാൻ പാടില്ല.

ഞാവൽ

എല്ലാ ഞായറാഴ്ചയും ഞാവലിൻ്റെ വേര് വെള്ള തുളിയിൽ ഏലസ് രൂപത്തിൽ പൊതിഞ്ഞ് കഴുത്തിൽ കെട്ടുന്നത് ശത്രുദോഷ നിവാരണത്തിന് ഉത്തമമാണ്.

Related Articles

Latest Articles