Friday, April 19, 2024
spot_img

വിഴിഞ്ഞം കലാപം: ഡിഐജി ആർ നിശാന്തിനി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും,പോലീസ് സ്റ്റേഷൻ ഉൾപ്പടെ പ്രത്യേക സുരക്ഷ ഒരുക്കും

ലത്തീൻ അതിരൂപത കലാപമുണ്ടാക്കിയ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനി ഇന്ന് സന്ദർശിക്കും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പോലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. പോലീസ് സ്‌റ്റേഷൻ വരെ ലത്തീൻ രൂപതയുടെ ആളുകൾ ആക്രമിച്ച ഗുരുതര സാഹചര്യം മുൻനിർത്തിയാണ് പ്രത്യേക സുരക്ഷ

പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് നാൽപത് പോലീസുകാരെ പരുക്കേൽപ്പിച്ചതിൽ മൂവായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷൻ ആക്രമിക്കുന്നതിനിടെ പരുക്കേറ്റെന്ന് അവകാശപ്പെട്ട എട്ട് ലത്തീൻ രൂപതക്കാർ ഇന്നലെ ആശുപത്രി വിട്ടിരുന്നു.

അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. വൈകുന്നേരം നാല് മണിക്കാണ് ഹിന്ദു ഐക്യവേദിയുടെ മാർച്ച് ആരംഭിക്കുന്നത്

Related Articles

Latest Articles