Friday, March 29, 2024
spot_img

ചരിത്രമെഴുതി തത്വമയി; പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിലെ വിജയം ഫെയ്‌സ്‌ബുക്കിൽ പങ്ക് വെച്ച് സംവിധായകൻ രാമസിംഹൻ

തിരുവനന്തപുരം : തത്വമയി ഏറ്റെടുത്ത് നടത്തിയ ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ലഭിച്ച ജന പിന്തുണയും സ്വീകാര്യതയും ഫെയ്‌സ്‌ബുക്കിൽ പങ്ക് വെച്ച് സംവിധായകൻ രാമസിംഹൻ.ധർമ്മയുദ്ധത്തിൽ പങ്കാളികളാകേണ്ടത് എങ്ങിനെയെന്ന് തത്വമയിക്കറിയാം’ എന്ന് തത്വമയിയുടെ പ്രത്യേക പ്രദർശനത്തെ പരാമർശിച്ച് രാമസിംഹൻ നേരത്തെ രംഗത്തെത്തിയിരുന്നു.ആരും ഭയപ്പെടുന്ന ചരിത്ര യാഥാർഥ്യത്തെ മറ നീക്കി പുറത്ത് കൊണ്ട് വന്ന് വൻ വിജയമാക്കി തീർക്കാൻ തത്വമയിക്ക് സാധിച്ചു.അതിന്റെ തെളിവുകളാണ് ഇന്നലെ ഏരീസ് പ്ലെക്‌സിൽ കാണുവാൻ സാധിച്ചത്.വൈകുന്നേരം 06:30 നാണ് പ്രദർശനം ആരംഭിച്ചത്. വളരെ മികച്ചതും വ്യക്തവുമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും ലഭിച്ചത്.

തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്ക് സൗജന്യ പ്രദർശനമാണ് ഒരുക്കിയത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ സീറ്റുകളിലേക്കുമുള്ള ബുക്കിംഗ് പൂർത്തിയായിരുന്നു. നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. മുൻ ഡിജിപി സെൻകുമാർ, ജി സുരേഷ് കുമാർ, മേനക സുരേഷ്, ബി ജെ പി നേതാവ് ബി രാധാകൃഷ്ണമേനോൻ, ചലച്ചിത്ര താരം എം ആർ ഗോപകുമാർ, ബിജെപി നേതാക്കളായ എം എസ് കുമാർ, പത്മകുമാർ, ചരിത്രകാരൻ ശങ്കരൻകുട്ടി നായർ, പിന്നണി ഗായകൻ ജി ശ്രീറാം തുടങ്ങിയ വിശിഷ്ടാതിഥികൾ പ്രത്യേക പ്രദർശനത്തിന് എത്തിച്ചേർന്നിരുന്നു.

Related Articles

Latest Articles