ശങ്കറിന്റെ മകൾ വെള്ളിത്തിരയിലേക്ക്: അരങ്ങേറ്റം നടൻ കാർത്തിയുടെ നായികയായി

0
director-shankars-daughter-aditi-debut-as-karthis-heroine
director-shankars-daughter-aditi-debut-as-karthis-heroine

തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ ഇളയമകൾ അതിഥി ക്യാമറയ്ക്ക് മുന്നിലെത്തുന്നു. തമിഴ് താരം കാർത്തി നായകനാകുന്ന ‘വിരുമൻ’ എന്ന പുതിയ ചിത്രത്തിലെ നായികയായാണ് അതിഥിയുടെ അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് മുത്തയ്യ ആണ്. സെപ്റ്റംബർ 18 മുതൽ സിനിമയുടെ ചിത്രീകരണം തേനിയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എന്റെർറ്റൈനെറായിരിക്കും ചിത്രം. കാർത്തിക്ക് പുറമേ രാജ്കിരൺ, പ്രകാശ് രാജ്, സൂരിയും പ്രധാന കഥാപാത്രങ്ങളായെത്തും. കൂടാതെ തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്.

Suriya, Jyotika to produce Karthi's Viruman, to mark Shankar's daughter  Aditi's debut - Movies News
Suriya Launches Director Shankar's Daughter Aditi In His 'Viruman'

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona