ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല ഡി ലിറ്റ് സമ്മാനിച്ചു. സാമൂഹ്യ സേവനരംഗത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡിലിറ്റ് നല്‍കിയത്

മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു