Thursday, April 18, 2024
spot_img

ഈ മോശം പ്രഭാത ശീലങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾ ഇത് കേട്ടാൽ ഞെട്ടും

ഇന്ന് കൂടുതൽ ആളുകളും രാവിലെ ഉണർന്നു കഴിഞ്ഞാൽ മോശം പ്രഭാത ശീലങ്ങൾ പിന്തുടർന്ന് പോകുന്നു. രാവിലെ വൈകി വരെ ഉറങ്ങുക, രാവിലെ ഉണരുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ നോക്കുക, വ്യായാമം ചെയ്യാതിരിക്കുക, രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുക, പ്രഭാതഭക്ഷണത്തില്‍ വറുത്തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങൾ കഴിക്കുക. ജീവിതചര്യകളിൽ നിന്നും ഒരിക്കൽ പോലും മാറ്റാനാകാത്ത ചില ശീലങ്ങളാണിവ.

രാവിലെ ഉറക്കമുണര്‍ന്ന ശേഷവും കണ്ണുകള്‍ അടച്ച് കിടക്കയില്‍ കിടക്കുന്നു. ഇത് ദിനാചര്യയെ മാത്രമല്ല ദിവസം മുഴുവന്‍ മന്ദതയും ക്ഷീണവും അനുഭവപ്പെടാൻ കാരണമാകുന്നു. ഉറക്കമുണര്‍ന്ന് കിടക്കയില്‍ കിടക്കുന്നതിനുപകരം 1 മണിക്കൂര്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യും. യഥാര്‍ത്ഥത്തില്‍, ഒരിടത്ത് വളരെ നേരം കിടക്കുന്നത് ശരീരത്തിന്റെ രക്തചംക്രമണം വഷളാക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി രോഗങ്ങളും വരാം.

ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. ഇത് ഒഴിവാക്കുന്ന ശീലം ആരോഗ്യത്തെ ബാധിക്കും. പ്രഭാതഭക്ഷണം ദിവസം മുഴുവന്‍ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് വയറുവേദനയ്ക്കു കാരണമാകും. നിങ്ങളുടെ ദിവസം ആരോഗ്യകരമായി ആരംഭിക്കണമെങ്കില്‍, രാവിലെ ഉണരുമ്പോള്‍ ഗ്രീന്‍ ടീയോ, നാരങ്ങയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഇളം ചൂടുള്ള വെള്ളമോ കുടിക്കാം.

മാത്രമല്ല പ്രഭാതഭക്ഷണം കനത്തതും ആരോഗ്യകരവുമായിരിക്കണം. പ്രഭാതഭക്ഷണം കനത്തതും ആരോഗ്യകരവുമായിരിക്കണം. രാവിലെ ഉണരുമ്പോള്‍ ഓട്സ്, ഉണങ്ങിയ പഴങ്ങള്‍, പഴച്ചാറുകള്‍, മുളകള്‍, റൊട്ടി, പച്ചക്കറികള്‍ എന്നിവ രാവിലെ കഴിക്കുന്നത് ഉച്ചവരെ സജീവമായി തുടരാനും ആവശ്യമായ എല്ലാ പോഷകങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ ഭക്ഷണക്രമം ദിവസം മുഴുവന്‍ നിങ്ങളെ പുതിയതായി നിലനിര്‍ത്തുന്നു.

അതേസമയം രാവിലെ വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും നല്ല ശീലങ്ങളിലൊന്ന്. ഇത് നിങ്ങളെ മാനസികമായും സജീവമായി നിലനിര്‍ത്തുന്നു. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വ്യായാമം വളരെ പ്രധാനമാണ്.

Related Articles

Latest Articles