Friday, April 26, 2024
spot_img

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?എങ്കിൽ മരണത്തിലേക്കുപോലും വഴിവെക്കാം,ഉടൻ ചികിത്സിക്കണം!

ഒരാളുടെ ചിന്തകളെയും ഫീലിംഗിനെയും അതിനനുസൃതമായി അവരുടെ പ്രവൃത്തികളെയും വിപരീതമായി ബാധിക്കുന്ന ഒരു അസുഖമാണ് ഡിപ്രഷൻ. ഇത് അകാരണമായ വിഷാദം, സാധാരണ ജീവിതചര്യകളിൽ താല്പര്യമില്ലായ്മ എന്നിവ ഉണ്ടാക്കുന്നു. മാനസികമായി മാത്രമല്ല ശാരീരികമായും വിഷാദരോഗം നമ്മെ ബാധിച്ച്, സാധാരണ ജീവിതം നയിക്കാൻ പാറ്റാത്ത പരുവത്തിൽ ആക്കി മാറ്റുന്നു.

ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  1. അകാരണമായ വിഷാദം
  2. മുൻപ് ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താല്പര്യം ഇല്ലായ്‌മ
  3. വിശപ്പില്ലായ്മ
  4. ഉറക്ക കൂടുതൽ/കുറവ്
  5. ഊർജ്ജസ്വലത നഷ്ടപ്പെടുക/ അകാരണമായി ക്ഷീണം
  6. വിചിത്രമായ ശാരീരിക ചലനങ്ങൾ:അതായത് കൈകൾ ബലമായി എപ്പോഴും ചുരിട്ടിപിടിക്കുക, വെറുതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ വേഗത്തിൽ നടക്കുക.അല്ലെങ്കിൽ വളരെ സാവധാനം നടക്കുക, സംസാരിക്കുക.
  7. സ്വയം ഒരു വിലയും ഇല്ല എന്നു തോന്നുക, കുറ്റബോധം തോന്നുക.
  8. യുക്തിപരമായി ചിന്തിക്കാൻ പറ്റാതാവുക, ഏകാഗ്രത നഷ്ടപ്പെടുക, തീരുമാനങ്ങൾ എടുക്കാൻ പറ്റാതാവുക.
    9.മരണത്തെ പറ്റി/ ആത്മഹത്യയെ പറ്റി ചിന്തിക്കുക.
    കുറഞ്ഞത് 2 ആഴ്ച എങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡിപ്രെഷൻ ആയി രോഗനിര്ണയം നടത്താം. തൈറോയ്ഡ് പ്രശ്നങ്ങൾ, ബ്രയിൻ ട്യൂമർ, വിറ്റാമിൻ കുറവ് ഒക്കെ ഡിപ്രെഷനു സമാനമായ രോഗ ലക്ഷണങ്ങൾ കാണിക്കും. രക്തം പരിശോധിച്ചു ഇത്തരം അസുഖങ്ങൾ അല്ല എന്ന് ഉറപ്പുവരുത്തണം.

ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ ഏതെങ്കിലും തരത്തിലുള്ള മാനസികരോഗങ്ങൾ കാണപ്പെടുന്നത്. തൊട്ടു താഴെ ചൈനയും അമേരിക്കയും ഉണ്ട് . ഇന്ത്യയിൽ ഏതാണ്ട് ജനസംഖ്യയുടെ 6.5 ശതമാനത്തോളം ആൾക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള mental ഡിസോർഡർ ഉള്ളതായി കണക്കാക്കുന്നു.

ദുഃഖവും ഡിപ്രഷനും ഒന്നാണ് എന്ന് കരുതുന്നവരുണ്ട്.എന്നാൽ ദുഃഖവും ഡിപ്രഷനും തമ്മിൽ വ്യത്യാസമുണ്ട്.ഉറ്റവർ മരിച്ചത് മൂലം അല്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നതുമൂലം ഒക്കെ ഉണ്ടാകുന്ന ദുഃഖം സാധാരണമാണ് .പലപ്പോഴും ആൾക്കാർ അത്തരം അവസരങ്ങളിൽ “ഞാൻ വളരെ ഡിപ്രെസ്സ്ഡ്” ആണ് എന്ന് പറയാറുണ്ട് . പക്ഷേ ഇതു ഒരു നോർമൽ ആയ പ്രോസസ് ആണ്. കുറച്ചുകഴിയുമ്പോൾ അതൊക്കെ മറന്നു ജീവിതം സാധാരണനിലയിലേക്ക് ആവുന്നു . പക്ഷേ ഡിപ്രെഷനിൽ അങ്ങനെയല്ല ഉണ്ടാവുക .

ഡിപ്രഷൻ ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്.ആരെ വേണമെങ്കിലും ഇത് ബാധിക്കാം.

  1. ജനിതകപരമായ കാരണങ്ങൾ.
  2. ബയോ കെമിസ്ട്രി.
  3. പേഴ്സണാലിറ്റി ടൈപ്പുകൾ.
  4. Environmental കാരണങ്ങൾ

ഡിപ്രഷന് ചികിത്സ ഇല്ലെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അത് 100 ശതമാനം തെറ്റാണു.മറ്റ് ഏത് രോഗത്തെ പോലെയും ചികിത്സ ഉള്ള ഒരു രോഗം മാത്രമാണ് ഡിപ്രഷൻ. മരുന്നുകളും മറ്റ് തെറാപ്പികൾ ഉൾപ്പെടുന്ന ഒരു ചികിത്സാ സംവിധാനം ഇന്ന് നിലവിലുണ്ട്. കൃത്യമായ രോഗനിർണയം അതിൻറെ കാഠിന്യം എത്രയെന്ന് അളക്കുക എന്നതാണ് ആദ്യപടി.

ശരിയായ രോഗനിർണ്ണയവും ശരിയായ ചികിത്സയിലൂടെയും പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒരു മെഡിക്കൽ അസുഖമാണ് ഡിപ്രഷൻ. വിഷാദം അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക അവരുമായി സംസാരിക്കുക അവരെ ദൈനംദിന കാര്യങ്ങളിൽ ഉൾപ്പെടുത്തുക എപ്പോഴും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നിവയൊക്കെയാണ് ഉറ്റവർ ചെയ്യേണ്ടത്. ഭ്രാന്തനെന്നു മുദ്ര കുത്താതെ ഏറ്റവും വേഗത്തിൽ മെഡിക്കൽ ചികിത്സാകേന്ദ്രത്തിൽ ഒരു ഡോക്ടറെ കണ്ട് എത്രയും വേഗം ചികിത്സ തുടങ്ങണം.
ഓർക്കുക ഡിപ്രഷൻ ആർക്കും വരാം.

Related Articles

Latest Articles