Wednesday, April 24, 2024
spot_img

സാധാരണക്കാരുടെ അത്താണി; പദ്മശ്രീ പുരസ്‌കാരം തേടിയെത്തിയത് 20 രൂപയ്ക്ക് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ മുനിഷ് ചന്ദറിനെ

ദില്ലി : മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നുള്ള 77 കാരനായ ഡോക്ടർ ഡോ. മുനിഷ് ചന്ദർ ദവാറിന് രാജ്യം നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു.

1946-ൽ ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച മുനിഷ് ചന്ദറിന്റെ കുടുംബം വിഭജനത്തിനെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറി. തുടർന്ന് ജബൽപൂരിൽ നിന്നും എംബിബിഎസ് പഠനം പൂർത്തികരിച്ച അദ്ദേഹം 1971-ൽ ഇന്ത്യ-പാക് യുദ്ധ സമയത്ത് പരിക്കേറ്റ സൈനികരെ അദ്ദേഹം ശുശ്രൂഷിച്ചു.സൈന്യത്തിലെ ആതുര സേവനത്തിനു ശേഷം 1972-മുതൽ അദ്ദേഹം ജബൽപൂരിൽ സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കി വരികയാണ്. 2 രൂപയ്‌ക്കാണ് ആളുകളെ ചികിത്സിച്ച് തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷമാണ് ഫീസ് 20 രൂപയിലേക്ക് മാറ്റിയത്.

Related Articles

Latest Articles