Thursday, April 25, 2024
spot_img

‘2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചാൽ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും ;നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്നു ‘; മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ വാഗ്ദാനം. .ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ സംഘടിപ്പിച്ച ദീപാവലി പ്രസംഗത്തിലാണ് ട്രംപിൻറെ പ്രഖ്യാപനം . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ നല്ല ബന്ധത്തിലാണെന്നാണ് ട്രംപ് പറഞ്ഞത്.

താൻ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, എന്നാൽ മത്സരിച്ചാൽ വിജയിക്കുമെന്നും പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടുള്ള ചില പ്രതിബദ്ധതകളെ കുറിച്ചും ട്രംപ് വ്യക്തമാക്കി. 2016ലും 2020ലും ഇന്ത്യൻ ഹിന്ദു സമൂഹത്തിൽ നിന്നും തനിക്ക് ലഭിച്ച പിന്തുണയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ ഈ പ്രതികരണം .

2016ലെ തിരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ വിജയിക്കില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.

Related Articles

Latest Articles