ജമ്മുകശ്‍മീരിൽ സൈന്യം മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കുൽഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

സിആര്‍പിഎഫും പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്. സേനയും ഭീകരരും തമ്മിൽ ഏറെ നേരം വെടിവെപ്പുണ്ടായി. വെടിവെപ്പിലാണ് പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചത്. ഡിഎസ്പി അമന്‍ ഠാക്കൂറാണ് വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.