Friday, April 26, 2024
spot_img

വിജയത്തിളക്കത്തില്‍ ദുല്‍ഖര്‍ ; മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍.തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. എന്നാൽ താരം വീണ്ടും മലയാളത്തിലേക്ക് കടക്കുകയാണ്.പുതിയ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങിയിരിക്കുകയാണ്.

അഭിലാഷ് ജോഷി സംവിധാനവും, അഭിലാഷ് എന്‍ ചന്ദ്രൻ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽഐശ്വര്യ ലക്ഷ്‍മി നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കര്‍വാന്‍’ (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. ഇതിഹാസ പ്രണയകഥ എന്ന വിശേഷണവുമായി അടുത്തിടെ എത്തിയ ‘സീതാ രാമം’ ദുല്‍ഖറിനെ തെലുങ്കിന്റെ പ്രിയതാരമാക്കി മാറ്റിയിരുന്നു.

Related Articles

Latest Articles