Thursday, April 25, 2024
spot_img

സൈനികര്‍ക്കായി മൗനമാചരിക്കുമ്പോള്‍ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‍ലി; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

വിശാഖപട്ടണം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരോടുള്ള ആദരസൂചകമായി മൗനമാചരിക്കുന്നതിനിടെ ഗാലറിയില്‍ ബഹളം വച്ച കാണികളോട് നിശ്ബദരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിനത്തിനു തൊട്ടുമുന്‍പാണ് വീരമൃത്യു വരിച്ച സൈനികര്‍ക്കായി രണ്ടു മിനിറ്റ് മൗനമാചരിച്ചത്. എന്നാല്‍, ആളുകള്‍ ബഹളം വച്ചതോടെ നിശബ്ദരായിരിക്കാന്‍ കോഹ്‍ലിക്കുതന്നെ ആവശ്യപ്പെടേണ്ടി വന്നു. സൈനികരോടുള്ള ആദരസൂചകമായി കയ്യില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്.

ദേശീയ ഗാനാലാപനത്തിനു ശേഷമാണ് രണ്ടു മിനിറ്റു മൗനമാചരിക്കാനുള്ള നിര്‍ദ്ദേശമെത്തിയത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ പല ഭാഗത്തു നിന്നും ആളുകള്‍ ആരവം മുഴക്കിയത് വിമര്‍ശനത്തിനിടയാക്കി. ചിലര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു. വിശാഖപട്ടണത്തെ കാണികളുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്. മൗന പ്രാര്‍ഥനയുടെ സമയത്തു ചിലര്‍ കയ്യടിക്കുകയും മറ്റു ചിലര്‍ മൊബൈല്‍ ഫോണുകളില്‍ നോക്കിയും ഇരുന്നു. ആളുകളോടു നിശബ്ദരാകാന്‍ കോഹ്‌ലി ചുണ്ടില്‍ വിരല്‍ വച്ച്‌ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു.

Related Articles

Latest Articles