Friday, April 19, 2024
spot_img

ജനങ്ങൾ ഹലാൽ ഒഴിവാക്കുന്നു… DYFI യുടെ വേലത്തരം വിലപ്പോയില്ല

ജനങ്ങൾ ഹലാൽ ഒഴിവാക്കുന്നു… DYFI യുടെ വേലത്തരം വിലപ്പോയില്ല | DYFI

ഹലാൽ വിവാദം മലയാളികളുടെ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. രാഷ്ട്രീയമായ മുതലെടുപ്പിനും പ്രതിരോധത്തിനും ചില രാഷ്ട്രീയ പാർട്ടിക്കാർ മുൻനിരയിൽ തന്നെയുണ്ട്. അവസരം നോക്കി ഫുഡ് സ്ട്രീറ്റും എന്നും മറ്റും ചില ഫെസ്റ്റുകൾ നടത്തി പ്രീണന രാഷ്ട്രീയം കളിയ്ക്കാൻ യുവജന സംഘടനകളും ഒപ്പം തന്നെയുണ്ട്. ഇനി എന്താണ് ഇതിന്റെ വസ്തുത എന്ന് നോക്കാം.

ഇപ്പോഴത്തെ ചർച്ച ഒരുവിഭാഗം വിശ്വാസത്തിന്റെ പേരിൽ ഭക്ഷണത്തിൽ ഊതുന്നതും, തുപ്പുന്നതും, വിശ്വാസത്തിന്റെ പേരിൽ,രുചി കൂട്ടാൻ ഭക്ഷണത്തിൽ വിസർജ്യം ചേർക്കുന്നതും മറ്റുമാണ്.ഇത് തെറ്റായ പ്രചരണമാണെന്ന് ഒരു വിഭാഗവും,ശരി തന്നെയാണ് വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന് മറ്റൊരു വിഭാഗവും പറയുന്നു.ഭീഷണി സ്വരത്തിൽ പറയുന്നവരുമുണ്ട്.ആദ്യമായി കേൾക്കുന്നതിനാൽ വിശ്വസിക്കണോ അവിശ്വസിക്കണോ എന്ന ചിന്തയിലാണ് ഇതര വിഭാഗം.

ഊതലും തുപ്പലും അരങ്ങു തകർക്കുന്ന വാദപ്രതിവാദങ്ങൾ ആകുമ്പോൾ,ആ വിഭാഗത്തിൽ നിന്നുള്ള നിഷേധങ്ങൾക്ക് ശക്തി പോരാ.ആ ശക്തമായ നിഷേധമാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്.ശക്തമായ ഹോട്ടൽ ഭക്ഷ്യ ശ്രംഖല യുള്ള ഒരു വിഭാഗത്തിനെ ഒഴിവാക്കി മുന്നോട്ടു പോകുവാൻ കഴിയുകയില്ല.അപ്പോൾ ആ വിഭാഗത്തിൽ പെട്ടവർ സംശയ ദുരീകരണം നടത്തിയാലേ കൂടുതൽ വിശ്വാസതയുണ്ടാകൂ.ഡിവൈഎഫ്ഐ എന്ന സംഘടനയിൽ വിപ്ലവത്തിന്റെ അംശം ബാക്കികിടക്കുന്നുണ്ടെങ്കിൽ ഈ വിഭാഗത്തിൽ പെട്ടവരെ ചേർത്തു നിർത്തി വിശദീകരണം നൽകി സംശയം നീക്കുകയാണ്.

അല്ലാതെ തെരുവിൽ ചാനലുകളെ അണിനിരത്തി ഞങ്ങൾ എല്ലാത്തിലും മുമ്പിൽ എന്ന് ഞെളിയുകയല്ല വേണ്ടത്.ഇപ്പോഴത്തെ പ്രശ്നവും ഫുഡ്ഫെസ്റ്റും തമ്മിൽ എന്തു ബന്ധമാണുള്ളത്.ഇതും സംഘപരിവാറും തമ്മിൽ എന്ത് ബന്ധമാണുള്ളത്.ഒന്നും മറച്ചുവെക്കേണ്ട എല്ലാം വെളിയിൽ വരട്ടെ.ഇത് ഏതെങ്കിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയമല്ല.ശുചിത്വ മുള്ളതും ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കാനുള്ള എല്ലാവരുടെയും പ്രശ്നമാണ്.വിശ്വാസത്തിന്റെ മറവിൽ നിയമലംഘനം നടത്തുന്നവർ ഏത് മതവിഭാഗത്തിൽ പെട്ടവരായാലും തടവറയിലാണ് അയക്കേണ്ടത്.വിപ്ലവസംഘടനകളിൽ നിന്ന് അതൊക്കെയാണ് പ്രതീക്ഷിക്കുന്നത്.അല്ലാതെ വോട്ട്ബാങ്ക് രാഷ്ട്രീയം നോക്കി കുഴലൂത്തുകാരാവുകയല്ല വേണ്ടത്.സംഘപരിവാറുകാരെ എതിർക്കാനാണെങ്കിൽ അവസരം വേറെയും എത്രയോ ഉണ്ട്.ഡർട്ടി പൊളിറ്റിക്സ് അല്ല,നല്ല രാഷ്ട്രീയത്തിനാണ് ജനങ്ങൾ കാതോർത്തിരിക്കുന്നത്.

Related Articles

Latest Articles