Thursday, April 25, 2024
spot_img

മെക്സിക്കോ ഭൂചലനം ; ഒരാൾ മരിച്ചതായി റിപ്പോർട്ട് ; സുനാമി ഭീഷണി ഉയർത്തിയിട്ടില്ലെന്ന് അറിയിച്ച് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം

മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിൽ നടന്ന ഭൂചലനത്തിൽ ഒരാൾ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഈ ആഴ്ച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഭൂചലനമാണുണ്ടായത് .

ഭൂകമ്പ അലാറങ്ങൾ മുഴങ്ങുകയും കെട്ടിടങ്ങൾ കുലുങ്ങാൻ തുടങ്ങുകയും ചെയ്തപ്പോൾ നഗരത്തിലെ തന്റെ വീടിന്റെ കോണിപ്പടിയിൽ യുവതി ഇടറി വീഴുകയായിരുന്നുവെന്ന് മെക്‌സിക്കോ സിറ്റി സർക്കാർ അറിയിച്ചു.

ഭൂകമ്പത്തെത്തുടർന്ന് തലസ്ഥാനത്ത് ഒരാൾക്ക് മാരകമായ ഹൃദയാഘാതം സംഭവിച്ചതായും നഗരം റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മറ്റിടങ്ങളിൽ ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആദ്യം 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച്ച ഉണ്ടായ ഭൂചലനത്തേക്കാൾ ദുർബലമായിരുന്നു .

മെക്സിക്കോ സിറ്റിയിലെ റോമാ സുർ പരിസരത്ത്, പരിഭ്രാന്തരായ താമസക്കാർ പുറത്തേക്ക് ഓടി, ചിലർ നാല് തവണ ഭൂകമ്പ അലാറം മുഴങ്ങിയപ്പോൾ കരയുന്ന കുട്ടികളെയും വളർത്തുമൃഗങ്ങളെയും പിടിച്ച് അയൽക്കാർ പരസ്പ്പരം ആശ്വസിപ്പിച്ചു.

ഇന്നത്തെ ഭൂകമ്പത്തിന്റെ പ്രഭവം , പ്രാദേശിക സമയം പുലർച്ചെ 1.16 ന് (0616 GMT) ഉണ്ടായത് തിങ്കളാഴ്ച്ചത്തെ ഭൂചലനത്തിൽ നിന്ന് വളരെ അകലെയുള്ള മൈക്കോകാൻ സംസ്ഥാനത്താണ് ഇന്ന് ഭൂചലനമുണ്ടായത്.

മൈക്കോകാനിലോ സമീപ പ്രദേശങ്ങളിലോ നാശനഷ്ടമുണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മെക്സിക്കോയിലെ സിവിൽ പ്രൊട്ടക്ഷൻ അധികൃതരും പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറും പറഞ്ഞു.

ഏറ്റവും പുതിയ ഭൂചലനം സുനാമി ഭീഷണി ഉയർത്തിയിട്ടില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. തിങ്കളാഴ്ച്ചത്തെ ഭൂചലനത്തെ തുടർന്ന് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Latest Articles