Saturday, April 20, 2024
spot_img

ദിവസവും വാള്‍നട്ട് കഴിക്കൂ; മെറ്റബോളിസം കൂട്ടാനും ഡിപ്രഷൻ അകറ്റാനും ഇവൻ കേമൻ

നട്സുകളിൽ വച്ച് ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണിവൻ. മെറ്റബോളിസം കൂട്ടാനും ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. മാത്രമല്ല മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യും.

വാള്‍നട്ട് പോലെയുള്ള ഇത്രയും ഗുണങ്ങൾ ഉള്ള ഇവയെ തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാള്‍നട്ട് എടുത്ത ശേഷം അത് വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. അതുപോലെതന്നെ ഇഞ്ചി, മഞ്ഞള്‍, നാരങ്ങ എന്നിവയും വാള്‍നട്ടും ചേര്‍ത്തു ചട്നി ഉണ്ടാക്കിയും കഴിക്കാം.

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമത്രേ. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles