Friday, April 26, 2024
spot_img

റെക്കോർഡ് നേട്ടവുമായി ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സല; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സല

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി മുഹമ്മദ് സല. കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏഴുഗോളിന് ലിവർപൂൾ തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിലാണ് സല റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തില്‍ ഇരട്ട ഗോളുകള്‍ മുഹമ്മദ് സല നേടി. ഇതിലൂടെ മുഹമ്മദ് സല ഇതിഹാസതാരം റോബി ഫൗളറിന്റെ റെക്കോർഡ് മറികടന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 129 ഗോളുകളാണ് സല നേടിയത്. 120 ഗോളുകളുമായി സ്റ്റീവന്‍ ജെറാഡ് പട്ടികയില്‍ മൂന്നാമതും മൈക്കല്‍ ഓവന്‍ 118 ഗോളുകളുമായി നാലാമതുമാണുള്ളത്.

Related Articles

Latest Articles