Friday, April 19, 2024
spot_img

സാധാരണക്കാരന് ഇരുട്ടടിയുമായി കെഎസ്ഇബി ; നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം : സംസ്ഥാനത്തെ വർധിച്ച നികുതിയിൽ നെട്ടോട്ടമോടുന്ന സാധാരണക്കാരന് ഇരുട്ടടിയായി നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെയാണ് 19 പൈസ വർധിക്കുക. രാത്രിയാണ് സർച്ചാർജ് ഈടാക്കാനുള്ള തീരുമാനം ഇറങ്ങിയത്.

അതേസമയം വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ
ഉത്തരവിറക്കിയിരുന്നു. താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു നിർദേശിച്ചിരുന്നതെങ്കിലും തെളിവെടുപ്പിനുശേഷം കമ്മിഷൻ ഇറക്കിയ അന്തിമചട്ടങ്ങളിൽ 10 പൈസയായി ചുരുക്കുകയായിരുന്നു.

സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും നിർദേശമുണ്ടായിരുന്നു.പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്കു (ഗ്രീൻ താരിഫ്) സർചാർജ് ഒഴിവാക്കിയിരുന്നു. ഗ്രീൻ താരിഫ് എത്രയായിരിക്കുമെന്നു പിന്നീട് കമ്മിഷൻ ഉത്തരവിറക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles