Thursday, April 25, 2024
spot_img

വിസർജ്ജ്യത്തിന് പിന്നാലെ വിമർശനം …! ;എലോൺ മസ്‌കിന് ട്രോൾ പെരുമഴ,ഇടി തട്ടിയ പോലെ മസ്‌ക്

സാൻഫ്രാൻസിസ്കോ: മാദ്ധ്യമങ്ങൾക്ക് മറുപടിയായി ട്വിറ്ററിൽ എലോൺ മസ്‌ക് നൽകിയത് വിസർജ്ജ്യ ഇമോജി.ട്വിറ്ററിന്റെ പ്രസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുന്ന മാദ്ധ്യമപ്രവർത്തകരെയാണ് മസ്‌ക് വിസർജ്ജ്യ ഇമോജി മറുപടിയായി നൽകി അപമാനിച്ചത്. മസ്കിന്റെ തമാശയുടെ പരിധി ലംഘിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങൾ ട്വിറ്ററിനെ വിമർശിച്ചത്.

സ്‌ക്രീൻഷോട്ട് സഹിതമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ വാർത്താവിഭാഗത്തിലേക്ക് ഇമെയിൽ ചെയ്ത ഉടൻ തന്നെ തനിക്ക് ഇമോജി സഹിതമുള്ള സന്ദേശം ലഭിച്ചതായി ട്വിറ്റർ ഉപയോകതാവ് കമന്റ് ചെയ്തു. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ഇത് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിന് തലവേദനയാകുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇലോൺ മസ്‌കിന്റെ പൂപ്പ് ഇമോജി സഹിതമുള്ള ട്വീറ്റിനെ തമാശയായി കാണുന്നവരുമുണ്ട്.

Related Articles

Latest Articles