Thursday, April 25, 2024
spot_img

‘അവൻ സ്വയം കുഴപ്പത്തിലായി, “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്’ ; ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി എലോൺ മസ്ക്

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്റർ ഇടപാടിനെ മോശം ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചതിരെയാണ് എലോൺ മാസ്കിന്റെ പ്രതികരണം.

മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് മസ്ക്ക് തിരിച്ചടിച്ചു.

അതേസമയം ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടിയില്‍ നിന്ന് പിന്മാറിയ മസ്‌കിനെതിരെ നിയമ നടപടിക്കൊരുങ്ങി ട്വിറ്റര്‍ അധികൃതര്‍. ഇലോണ്‍ മസ്‌കിനെതിരെ കേസെടുക്കാനും ട്വിറ്ററിന്റെ 44 ബില്യണ്‍ ഡോളര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതരാക്കാനുമായി യു.എസ് നിയമ സ്ഥാപനമായ വാച്ച്ടെല്‍, ലിപ്റ്റണ്‍, റോസന്‍ & കാറ്റ്സ് എല്‍ എല്‍ പിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ട്വിറ്റര്‍.

Related Articles

Latest Articles