പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു

0

തിരുവനന്തപുരം- പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു.പുലി മുരുകൻ പിറന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും ഒരു മോഹൻലാൽ-വൈശാഖ് ചിത്രവുമായി സിനിമയുടെ നിർമാതാവ് ടോമിച്ചൻ മുളക് പാടം എത്തുകയാണ്. ഫേസ്ബുക്കിലൂടെയാണ് ടോമിച്ചൻ മുളകുപാടം പുതിയ പ്രൊജക്ട് പ്രഖ്യാപനം നടത്തിയത്.

നൂറ് കോടി ക്ലബിൽ ആദ്യമായി ഇടം പിടിച്ച മലയാളം സിനിമയാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന പുലിമുരുകൻ. ടോമിച്ചന്റെ മുളക് പാടം ഫിലിംസ് ആയിരുന്നു പടം നിർമിച്ചത്. ലാൽ, കമാലിനി മുഖർജി, ജഗപതി ബാബു, വിനു മോഹൻ തുടങ്ങിയവരായിരുന്നു മറ്റു വേഷങ്ങളിൽ.ഉദയകൃഷ്ണ തന്നെയാണ് പുതിയ സിനിമയുടെയും തിരക്കഥ എഴുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here