Friday, April 19, 2024
spot_img

രാജ്യം ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായിരിക്കുമ്പോഴും കൊലവിളി നിർത്താതെ ഇസ്ലാമിക് സ്റ്റേറ്റ്; ഭക്ഷണാവശ്യങ്ങൾക്കായി കൂൺ ശേഖരിച്ചു കൊണ്ടിരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ്; 10 മരണം

പാൽമിറ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ മദ്ധ്യ സിറിയയിൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.പാൽമിറയ്ക്ക് സമീപം ഭക്ഷണാവശ്യങ്ങൾക്കായി കൂൺ ശേഖരിച്ചു കൊണ്ടിരുന്ന 75 പേരടങ്ങുന്ന സംഘത്തിനു നേരെ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. ഭൂകമ്പമുണ്ടായ ഉത്തര സിറിയയിൽ നിന്നും അകലെയാണ് ഭീകരർ ആക്രമണം അഴിച്ചു വിട്ട പാൽമിറ.
ആക്രമണത്തിൽ ഒരു സ്ത്രീയടക്കം 10 സാധാരണക്കാരും സിറിയൻ ഭരണകൂട സേനയിലെ ഒരു അംഗവും മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ശനിയാഴ്ച മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒട്ടനവധിയാളുകൾക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.

2011 മുതൽ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സർക്കാരിനെതിരെ നടക്കുന്ന വിമതരുടെ പോരാട്ടവും ബാഷർ അൽ അസദിന് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും മുതലെടുത്താണ് 2014-ൽ, ജിഹാദിസ്റ്റ് ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് സിറിയയിലെയും ഇറാഖിലെയും വലിയൊരു പ്രദേശം പിടിച്ചെടുക്കുന്നത്. ഇന്ന് ലഭ്യമായ കണക്കുകൾ പ്രകാരം ഏകദേശം 80 ലക്ഷത്തോളമാളുകൾ ഇന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭരണത്തിന്റെ കൊടും ക്രൂരതകൾ അനുഭവിക്കുകയാണ്.

Related Articles

Latest Articles