Friday, March 29, 2024
spot_img

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയം; സ്പീക്കറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്‌പീക്കർ എ.എൻ ഷംസീർ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം.എൽ.എ. അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയം. സ്‌പീക്കർ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാളാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഞങ്ങള്‍ കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല. ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടല്‍ ഭയന്ന് പദവിയുടെ ഉത്തരവാദിത്തങ്ങള്‍ മറന്ന സ്പീക്കര്‍ പരാജയമാണോ എന്നത് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Related Articles

Latest Articles