ഫൈനൽ കാണാനെത്തിയ രോഹൻ ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യ

മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ‌ മിക്സഡ് ‍ഡബിൾസ് ഫൈനൽ കാണാൻ വന്ന രോഹൻ ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യയാണ് ഇപ്പോൾ സാമൂഹമാദ്ധ്യമങ്ങളിലെ താരം.രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനാണു മക്കൾക്കൊപ്പം സുപ്രിയ ഗാലറിയിൽ എത്തിയത്. കാമറ കണ്ണുകൾ ഒപ്പിയെടുത്ത അവരുടെ ചിത്രങ്ങൾ മത്സരശേഷം വ്യാപകമായി സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘‘ഞാൻ ഇതിനോടു യോജിക്കുന്നു’’ എന്നാണു മറുപടി നൽകിയിരിക്കുന്നത്.

രോഹൻ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയൻ ഓപ്പണില്‍ ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല . മുൻപ് 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നെങ്കിലും അന്നും പരാജയപ്പെട്ടു.