Thursday, March 28, 2024
spot_img

ബിസിസിഐക്കെതിരെ ആരാധക രോഷം;പന്തിന് തിളങ്ങാൻ ആയില്ല, ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും 16 ബോളുകളിൽ പത്ത് റൺസ് മാത്രമാണ് പന്ത് നേടിയത്

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും റിഷഭ് പന്ത് ദയനീയ പരാജയമായി മാറിയതോടെ ബിസിസിഐക്കെതിരെ ആരാധക രോഷം. അവസാന ഏകദിനത്തിൽ 16 ബോളുകളിൽ പത്ത് റൺസ് മാത്രമാണ് പന്ത് നേടിയത്. തുടർച്ചയായി അവസരം ലഭിച്ചിട്ടും വെറും പാഴായി പോകുന്ന പന്ത് ടീമിന് തന്നെ ബാധ്യതയായി മാറുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഒട്ടും ഫോമിൽ അല്ലാത്ത പന്തിന് ബിസിസിഐ വീണ്ടും വീണ്ടും അവസരം നൽകി കൊണ്ടിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ 23 പന്തിൽ വെറും 15 റൺസ് മാത്രമായിരുന്നു പന്തിന്റെ സ്‌കോർ. ഈ മത്സരത്തിൽ സഞ്ജു സാംസണും കളിച്ചിരുന്നു. 36 റൺസുമായി സ്‌കോറിംഗിൽ മികച്ച പിന്തുണ സഞ്ജു നൽകിയിരുന്നു. രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു.

മൂന്നാം ഏകദിനത്തിലും പന്ത് പതിവ് പോലെ പരാജയപ്പെട്ടു. ഏകദിന പരമ്പരക്ക് മുമ്പ് നടന്ന ടി20 പരമ്പരയിലും റിഷഭ് പന്ത് സമ്പൂർണ പരാജയമായിരുന്നു.ടെസ്റ്റിൽ മാത്രമാണ് റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടർച്ചയായി അദ്ദേഹം പരാജയപ്പെടുന്നതാണ് കാണുന്നത്. കണക്കുകളെല്ലാം ചൂണ്ടിയാണ് ആരാധകർ ഇക്കാര്യം വ്യക്തമാക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തിനേക്കാൾ മികച്ച റെക്കോർഡ് സഞ്ജുവിന് ഉണ്ടായിട്ടും ബിസിസിഐയുടെ വൃത്തികെട്ട പൊളിറ്റിക്‌സാണ് മലയാളി താരത്തെ പുറത്തിരുത്താൻ കാരണമെന്നും ആരാധകർ ആരോപിക്കുന്നു. ആറാമതൊരു ബൗളർ കൂടി വേണമെന്ന ന്യായമാണ് സഞ്ജുവിനെ ഒഴിവാക്കാനായി ശിഖർ ധവാൻ പറഞ്ഞത്. പകരം കളിപ്പിച്ച ദീപക് ഹൂഡയും ബാറ്റിംഗിൽ അമ്പേ പരാജയമായി മാറി.

Related Articles

Latest Articles