Friday, March 29, 2024
spot_img

വീട്ടില്‍ ആളില്ലാത്ത സമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതൃസഹോദരനും ബന്ധുവും അറസ്റ്റില്‍; കേസില്‍ ബന്ധുക്കളായ മറ്റ് രണ്ടു പ്രതികള്‍ കൂടിയുണ്ടെന്ന് കണ്ടെത്തൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

എടവണ്ണ: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ അച്ഛന്‍റെ സഹോദരനും ബന്ധുവും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. 2015, 2016 കാലഘട്ടത്തിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് ബന്ധുക്കളായ പ്രതികള്‍ വീട്ടിലെത്തി കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി.

അതിജീവിതയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് എടവണ്ണ പോലീസ് കേസ് എടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കഴിഞ്ഞ ശനിയാഴ്ച പോലീസ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ബന്ധുക്കളായ മറ്റ് രണ്ടു പ്രതികള്‍ കൂടിയുണ്ടെന്ന് എടവണ്ണ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്.

ഇരുവരും വിദേശത്താണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എടവണ്ണ പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles